വെളിമാനം - കല്ലക്കാവുങ്കൽ റോഡ് ഉദ്ഘാടനം ചെയ്തു

മഹാത്മ ഗാഡിദേശിയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ച ആറളം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട വെളിമാനം - കല്ലക്കാവുങ്കൽ റോഡ് ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പിൽ ഉൽഘാടനം ചെയ്ത് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ജോഷി പാലമറ്റം അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അരവിന്ദൻ അക്കാനശ്ശേരി, ഷാൻ്റി പഴയ തോട്ടം, പി.രവീന്ദ്രൻ, വി.റ്റി. തോമസ് തൊഴിലുറപ്പ് അസി.എഞ്ചിനിയർ സാറമ്മ തുടങ്ങിയവർ പങ്കെടുത്തു