ഇന്ത്യയിലെ വനങ്ങളില്‍ നിന്ന് നാല് വര്‍ഷത്തിനിടെ മുറിച്ച് മാറ്റിയത് 9.4 മില്യണ്‍ മരങ്ങള്‍
ദില്ലി: ഇന്ത്യയിലെ വനങ്ങളില്‍ നിന്ന് നാല് വര്‍ഷത്തിനിടെ മുറിച്ചുമാറ്റിയത് 9.4 മില്യണ്‍ മരങ്ങള്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തെലങ്കാനയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുമതിയോടെ മുറിച്ച മരങ്ങളുടെ കണക്കാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ചത്. പതിനഞ്ച് ലക്ഷത്തി ഇരുപത്തി ആറായിരം മരങ്ങളാണ് നാല് വര്‍ഷത്തിനുള്ളില്‍ തെലങ്കാനയില്‍ മുറിച്ചത്. പതിമൂന്നര ലക്ഷം മരങ്ങള്‍ മുറിച്ച മഹാരാഷ്ട്രയാണ് രണ്ടാമത്. ഏറ്റവും കുറവ് മരങ്ങള്‍ മുറിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. 725 മരങ്ങളേ സര്‍ക്കാര്‍ അനുമതിയോടെ കേരളത്തില്‍ മുറിച്ചിട്ടുളളൂവെന്നാണ് കണക്ക്. ഒരു മരം മുറിച്ചാല്‍ മറ്റൊന്ന് പിടിപ്പിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇത്തരത്തില്‍ പത്ത് കോടിയിലേറെ മരങ്ങള്‍ വച്ചുപിടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
0 Comments