ചികിത്സാ സഹായം കൈമാറി


ഇരിട്ടി: കൊട്ടിയൂര്‍ പാല്‍ചുരത്തെ  7 വയസുകാരി ചിത്രയുടെ ചികിത്സക്കായി കാരുണ്യ സ്പര്‍ശം മ്യൂസിക്കല്‍ ചാരിറ്റബിള്‍ സൊസൈറ്റി തെരുവ് ഗാനമേളയുടെ സ്വരൂപിക്കുന്ന തുകയുടെ ആദ്യഘട്ട ധനസഹായധനം ഇരിട്ടി പ്രിന്‍സിപ്പള്‍ എസ് ഐ ദിനേശന്‍ കൊതേരി ബന്ധുക്കള്‍ക്ക് കൈമാറി. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി തെരുവോര ഗാനമേളകള്‍ നടത്തി വരുന്ന ജാബിര്‍ഷ വയനാടിന്റെ നേതൃത്വത്തിലാണ് സഹായധനം സ്വരൂപിച്ചത്. ഹോര്‍മോണ്‍ കുറവ് മൂലം വളര്‍ച്ച നിന്ന് പോവുന്ന അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊട്ടിയൂര്‍ പാല്‍ചുരത്ത് താമസിക്കുന്ന കുന്നില്‍ പ്രീത - വിജേഷ് ദമ്പതികളുടെ മകളാണ് ചിത്ര.