ഇരിട്ടിയിൽ റവന്യൂ ടവർ സ്ഥാപിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു

താലൂക്ക് യാഥാർത്ഥത്യമായിട്ട് വർഷങ്ങളായെങ്കിലും ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ് താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകളുടെയും അവസ്ഥ ഇതു തന്നെയാണ് .നഗരത്തിൽ പലയിടത്തായി ഓഫീസുകൾ ചിതറികിടക്കുന്നത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്  അതിനാൽഎല്ലാ ഓഫീസുകളും ഒരു മേൽക്കൂരക്ക് കീഴിൽ കൊണ്ടുവരാൻ റവന്യൂ ടവർ യാഥാർത്ഥ്യമാവണം. ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ.രാജേഷ് അധ്യക്ഷത വഹിച്ചു .ജില്ലാ വൈസ് പ്രസിഡണ്ട് വി.വി. വനജാക്ഷി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി.വി. പ്രജീഷ്, കെ.രതീശൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി കണ്ട്യത്ത്, ജി.നന്ദനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.എ ലെനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികളായി. പ്രസിഡണ്ട് -കെ.രാജേഷ്, വൈസ് പ്രസിഡണ്ടുമാർ- ജെയിംസ് കെ.സി, സജിനി എം ,സെക്രട്ടറി - പി .എ ലെ നീഷ് ,ജോ. സെക്രട്ടറിമാർ - സാദിഖ് എസ്.സി, സൂരജ്. വി, ട്രഷറർ -എം.മനോജ്