കാണാതായ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊളക്കാട്: കഴിഞ്ഞ ഡിസംബർ 30 മുതൽ  കാണാതായ കൊളക്കാട് സ്വദേശിയും കർഷകനുമായ കുഴിയാനിമറ്റത്തിൽ ആൻഡ്രൂസിനെ (55) തൂങ്ങി മരിച്ച നിലയിൽ   കണ്ടെത്തി. ഭാര്യ: ജെസ്സി. മക്കൾ: അനിറ്റ്, ജിനിറ്റ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനയക്കും.