പെട്രോള്‍ വില 10 ദിവസത്തിനിടെ കുറഞ്ഞത് 1.50 രൂപ
ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്ത ദിവസവും പെട്രോള്‍, ഡീസല്‍ വില കാര്യമായിതന്നെ കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 22 പൈസയും ഡീസല്‍വില 25 പൈസയുമാണ് കുറച്ചത്.
കഴിഞ്ഞദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.43 രൂപയായി. ഡീസലിനാകട്ടെ 67.61 രൂപയുമാണ് വില. മുംബൈയില്‍ യഥാക്രമം 80.03 ഉം 70.88 രൂപയാണ് വില.
ജനുവരി 12നുശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന ട്രന്‍ഡാണ്. ശരാശരി 1.5 രൂപ ലിറ്ററിന് കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോളതലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവില കുറയുന്നത്.
0 Comments