കൈനീട്ടിയാല്‍ നിര്‍ത്തിക്കോ, ഇല്ലെങ്കില്‍ ക്രൈം ഡ്രൈവ് പോലീസിനെ വീട്ടിലെത്തിക്കും
വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഇനി പറ്റിക്കാനാവില്ല. വൃക്തിഗത കേസ് വിവരങ്ങള്‍, വാഹനവിവരങ്ങള്‍ തുടങ്ങി എല്ലാം ഞൊടിയിടയില്‍ പോലീസിനു മനസ്സിലാക്കാം. സംസ്ഥാന പോലീസ് പുറത്തിറക്കിയ 'ക്രൈം ഡ്രൈവ്' ആപ്പിലൂടെയാണ് കുറ്റവാളികളെ കുടുക്കാന്‍ പോലീസ് പുതുവഴി തേടുന്നത്. എല്ലാ പോലീസ് സേനാംഗങ്ങള്‍ക്കും ഉപയോഗിക്കാനാകുമെന്നതിനാല്‍ കൂടുതല്‍ ഗുണകരമാണിത്.
വിവിധ അന്വേഷണത്തിന് സഹായം
വാഹനത്തിന്റെ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ ഉടമ ആരെന്നതടക്കമുള്ള പൂര്‍ണ വിവരങ്ങളും അറിയാം
കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും കിട്ടും
വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച് പോലീസിന് വിവരം നല്‍കിയാല്‍ പെട്ടെന്നു പിടിക്കപ്പെടും. ലൈസന്‍സോ വോട്ടര്‍ ഐ.ഡി. കാര്‍ഡോ ആധാറോ പരിശോധിച്ചാല്‍ അയാളുടെ പേരില്‍ സംസ്ഥാനത്തെ എത് പോലീസ് സ്റ്റേഷനില്‍ കേസുണ്ടെങ്കിലും മുഴുവന്‍ വിവരങ്ങളും ഉടന്‍ അറിയാനാകും. കോടതി വ്യവഹാരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയും കണ്ടെത്താം
രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങള്‍ ആപ്പില്‍ കിട്ടും
സംസ്ഥാനത്തെവിടെയും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ പോലീസ് സേനയിലെ മുഴുവന്‍ ആളുകള്‍ക്കും അപ്പപ്പോള്‍ കിട്ടും
അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരവുമുണ്ടാകും
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അടക്കമുള്ള അന്വേഷണത്തിനും ക്രമീകരണം
പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്താനാകു.
0 Comments