കെ.എസ്.യു. പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
തൊണ്ടി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ് ജില്ലാ പഞ്ചായത്ത് അഗം സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. എബിൻ പുന്നവേയിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സി ടി അഭിജിത്ത്, ആകാശ് ഹരികുമാർ മഞ്ജിത് ജലീൽ സജീർ എന്നിവർ സംസാരിച്ചു.
മത്സരത്തിൽ കിക്കർസ് പാലയാട് എ ടീം ഒന്നാം സ്ഥാനവും കിക്കർസ് പാലയാട് ബി ടീം രണ്ടാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി അബിയെയും ഗോൾ കീപ്പറായി ഷാഹിലിനെയും തിരഞ്ഞടുത്തു.
തുടർന്നു സമാപന സമ്മേളനത്തിൽ
പേരാവൂർ പഞ്ചായത്ത് മെമ്പർമാരായ സുരേഷ് ചാലറത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക് 3001 രൂപയും ട്രോഫിയും ജുബിലീ ചാക്കോ രണ്ടാ സ്ഥാനം കരസ്ഥമാക്കിയവർക് 1501 രൂപയും സിറാജ് പൂകോത് മികച്ച കായിക താരത്തിന് 501 രൂപയും ആകാശ് ഹരികുമാർ എബിൻ പുന്നവേയിൽ ബെസ്റ്റ് ഗോളിക്കും ഉപഹാരങ്ങൾ നൽകി.
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതോളം ടീമുകൾ പകെടുത്തു.
0 Comments