എം.ആർ. സുരേഷ് ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ്
ഇരിട്ടി: ഭാരതീയ ജനതാ പാർട്ടി പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ടായി എം.ആർ. സുരേഷിനെ തിരഞ്ഞെടുത്തു . 90 മുതൽ സംഘ പരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സുരേഷ് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ആർ എസ് എസ് എന്നീ സംഘടകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മണ്ഡലം സിക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ഏറ്റവും ഒടുവിൽ മണ്ഡലം ജനറൽസിക്രട്ടറി സ്ഥാനം വഹിക്കവെയാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുണ്ടയാം പറമ്പ് സ്വദേശിയായ സുരേഷ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രസമിതി സിക്രട്ടറിയായി വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്നു . കുടിയേറ്റ കർഷകനായ രാമചന്ദ്രൻ പിള്ളയുടെയും ശാന്തയുടെയും മകനാണ്.
0 Comments