ചർച്ചകൾക്ക് തയ്യാറാകാത്ത ഭരണകൂടങ്ങൾ ജനാധിപത്യത്തിന് ഭീഷണി: സതീശൻ പാച്ചേനി

രാജ്യത്തെ ഭരണഘടനയെ തകർത്ത് ചർച്ചകൾക്ക് തയ്യാറാകാതെ ഭേദഗതികളും പരിഷ്കാരങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണകൂടങ്ങൾ ജനാധിപത്യ വ്യവസ്ഥിതിക്കു  തന്നെ ഭീഷണിയായിത്തീരുകയാണെന്നും, ശക്തമായ ജനകീയ മുന്നേറ്റങ്ങൾ കൊണ്ട് ഈ പ്രവണതക്ക് അറുതി വരുത്തുവാൻ കഴിയണമെന്നും സതീശൻ പാച്ചേനി അഭിപ്രായപ്പെട്ടു.എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം കണ്ണൂർ പൊലീസ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും
അധ്യാപക സമൂഹം കാലത്തിനനുസരിച്ച് ഉയർന്നു പ്രവർത്തിക്കണമെന്നും പാച്ചേനി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എം.എം.ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.സി.മനോജ്, ഷക്കീർ സി.കെ, വി.സി.പ്രതീഷ്., ഇ.അബ്ദുൾ സലാം, ഹാഷിം ക്യാമ്പള്ളി,  വത്സല എം. പി  രതീഷ് വി.വി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം ഡിസിസി സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.ടി.കെ അശോകൻ, പ്രവീൺ ടി.സി., ആനന്ദ്, ജ്യോതിഷ്കുമാർ, ജുബിൻ ജോസ്, സജീവൽ ഒതയോത്ത്, കെ ചന്ദ്രൻ ,കെ.സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും നടന്നു..