കാട്ടുപന്നിയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്
വലിയ വെളിച്ചം വ്യവസായ വളര്‍ച്ച കേന്ദ്രത്തിന് സമീപം കാട്ടുപന്നിയുടെ അക്രമണം. സംഭവത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നയുള്ള പറമ്പത്ത് വീട്ടില്‍ പൊയിലില്‍ സുകുമാരന്‍ (44), മകന്‍ സി. സായൂജ് (13) എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും കാട്ടുപന്നി അക്രമിക്കുകയായിരുന്നു.
0 Comments