കൂത്തുപറമ്പ്: കുടിവെള്ള പൈപ്പിടാന്‍ റോഡരികില്‍ ചാല് കീറുമെന്ന മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ച്‌ വാഹനം പാര്‍ക്ക് ചെയ്തവര്‍ വെട്ടിലായി.കൂത്തുപറമ്ബ് മിനി
സിവില്‍ സ്റ്റേഷന്‍ കാമ്ബൗണ്ടിലും സമീപത്തുമായി വാഹനം നിര്‍ത്തിയിട്ടവരാണ് വെട്ടിലായത്.

തിങ്കളാഴ്ച വൈകീട്ടുതന്നെ കയര്‍കെട്ടി അതിര് തിരിച്ച്‌ അതിന് മുകളിലും വൃക്ഷ കൊമ്ബുകളിലുമായി വാഹനം നിര്‍ത്തിയിടരുതെന്ന് മുന്നറിയിപ്പ് നല്‍കി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, അതിരാവിലെ പണിതുടങ്ങുന്നതിന് മുന്‍പ് കയര്‍ മാറ്റി വാഹനം നിര്‍ത്തിയിട്ട് പോയവരാണ് കുടുങ്ങിയത്.

കണിയാര്‍കുന്നിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായാണ് പൈപ്പിടുന്നത്. പോലീസ് സ്റ്റേഷന് മുന്നില്‍നിന്ന് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്ത് വരെ ചൊവ്വാഴ്ച റോഡിന്റെ ഒരുവശത്ത് ചാല്‍ കീറിയിട്ടുണ്ട്. പൈപ്പ് സ്ഥാപിച്ച്‌ കഴിഞ്ഞാല്‍ റോഡ് പൂര്‍വ സ്ഥിതിയിലാക്കും. കാറും ബൈക്കുകളുമുള്‍പ്പെടെയുള്ളവ അതുവരെ തത്‌സ്ഥാനത്ത് കുടുങ്ങിക്കിടക്കും