മട്ടന്നൂർ: ഫെബ്രുവരി 12 ന് മട്ടന്നൂരിൽ നടത്തുന്ന ഷുഹൈബ് രണ്ടാം രക്തസാക്ഷിത്വ ദിന റാലിയും പൊതു സമ്മേളനവും വിജയിപ്പിക്കുന്നതിനായി അമ്പലം റോഡിൽ തുടങ്ങിയ സ്വാഗത സംഘം ഓഫീസ് മുൻ കെ.പി.സി.സി.പ്രസിഡണ്ട് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ വി.ആർ.ഭാസ്കരൻ , രാജീവൻ പാനുണ്ട, നേതാക്കളായ നൗഷാദ് ബ്ലാത്തൂർ, ടി.വി.രവീന്ദ്രൻ, വി.കുഞ്ഞിരാമൻ, ഒ.കെ.പ്രസാദ്, എ.കെ.രാജേഷ്, സുദീപ് ജയിംസ്, എം.സി. കുഞ്ഞമ്മദ് മാസ്റ്റർ, വിനീഷ് ചുള്ളിയാൻ, ഫർസീൻ മജീദ്, സി.അജിത്ത്, ഹരികൃഷ്ണൻ പാളാട്, ആർ.കെ.നവീൻ,രാഗേഷ് തില്ലങ്കേരി, സംസാരിച്ചു.