വൈദ്യുതി മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാതല അദാലത്തില്‍ പരിഗണിച്ച 1029 പരാതികളില്‍ 852 എണ്ണം പരിഗണിച്ച് തീര്‍പ്പാക്കി. കണ്ണൂര്‍, ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളുകളുടേയും കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിളുകളിന്റേയും പരിധിയിലായി വൈദ്യുതി കണക്ഷന്റെ തടസ്സം മാറ്റല്‍, ലൈന്‍ മാറ്റി സ്ഥാപിക്കല്‍. വൈദ്യുതികുടിശ്ശിക, ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ പരാതികളാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് സി.എം.ഡി എന്‍.എസ് പിള്ള, ഡയറക്ടര്‍മാരായ വേണുഗോപാല്‍ എന്‍, പി.കുമാരന്‍, ചീഫ് എഞ്ചിനീയര്‍മാര്‍, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടുന്ന അദാലത്ത് കമ്മിറ്റി പരിശോധിച്ചത്.
പുതിയതായി ലഭിച്ചവയിലും വിശദ പരിശോധന വേണ്ടതിനാല്‍ മാറ്റി വെച്ചവയിലും തീരുമാനമെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ പരാതിക്കാരെ അറിയിക്കും.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍, അധിക വൈദ്യുതി ചാര്‍ജില്‍ ഇളവ് , വീട് നിര്‍മാണത്തിന് തടസ്സമായിരിക്കുന്ന ലൈന്‍ മാറ്റി സ്ഥാപിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ അദാലത്തില്‍ അനുവദിച്ചു.രാവിലെ പത്തുമുതല്‍ വൈകിട്ട് 6 മണി വരെ കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടന്നത്
0 Comments