സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2019ന് അപേക്ഷ ക്ഷണിച്ചു. അക്ഷയ ഊര്‍ജ്ജ( പാരമ്പര്യേതര ഊര്‍ജ്ജം) മേഖലയുടെ വികസനത്തിനും വ്യാപകമായ ഉപയോഗത്തിനും പ്രോത്സാഹനത്തിനുമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വാണിജ്യ സ്ഥാപനങ്ങള്‍, മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഊര്‍ജ്ജ രംഗത്തെ വ്യവസായികള്‍ മുതലായ 10 വിഭാഗങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങള്‍www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ 1800 425 1803ല്‍ ലഭിക്കും.
0 Comments