രാജ്യം കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വന്‍ പ്രഖ്യാപനങ്ങളാണ് നിര്‍മല സീതരാമന്‍റെ രണ്ടാം ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ധനക്കമ്മി നിയന്ത്രണവിധേയമാകാതെ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുക വെല്ലുവിളിയായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നികുതി വരുമാനം കുത്തനെയിടിഞ്ഞതോടെ ഇതിനുള്ള പണം സര്‍ക്കാരിന്‍റെ കയ്യിലുണ്ടോയെന്ന സംശയവും ഇവര്‍ പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വളര്‍ച്ച നിരക്ക് കുറഞ്ഞു. ഈ വര്‍ഷത്തെ പ്രതീക്ഷിത ജി.ഡി.പി വളര്‍ച്ച 5.8 ശതമാനമായി ഐ.എം.എഫ് ഉള്‍പ്പെടേയുള്ള സ്വതന്ത്ര ഏജന്‍സികള്‍ വെടിക്കുറച്ചിട്ട് ദിവസങ്ങളേ ആയുള്ളൂ. നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ഇതെല്ലാം ബജറ്റിന് വെല്ലുവിളികളുണ്ടാക്കുന്നു.
ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനു നികുതി ഇളവുകളുള്‍പ്പെടേയുള്ള നടപടികളാണ് ബജറ്റില്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പോലുള്ള ക്ഷേമപദ്ധതികളിലെ വിഹിതം വര്‍ദ്ധിപ്പിച്ച്, ഗ്രാമീണ മേഖലയിലെ വരള്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു.
0 Comments