കെഎഎസ് അഡ്മിഷന്‍ ടിക്കറ്റ് ഫെബ്രുവരി ഏഴ് മുതല്‍

തിരുവനന്തപുരം: കേരള ഭരണ സര്‍വീസ്(കെഎഎസ്) പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പിഎസ് സി ആരംഭിച്ചു. പ്രാഥമിക പരീക്ഷയുടെ രണ്ട് പേപ്പറുകളും ഫെബ്രുവരി 22 നാണ് നടത്തുന്നത്. ജനറല്‍ സ്റ്റഡീസ് ആദ്യ പേപ്പറിന്റെ പരീക്ഷ സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ജനറല്‍ സ്റ്റഡീസ് ഭാഷാപരിജ്ഞാനത്തിനുള്ള രണ്ടാം പേപ്പറിന്റെ പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്.

പരീക്ഷ എഴുതുമെന്ന് കണ്‍ഫോര്‍മേഷന്‍ നല്‍കിയവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയതെടുക്കാം. രണ്ട് ഘട്ടമായി മൂന്ന് മണിക്കൂറില്‍ 200 ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.4.01 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷ നടത്തിപ്പിനായി ജില്ലാ കേന്ദ്രങ്ങളില്‍ അധ്യാപകര്‍ക്ക് ഫെബ്രുവരി മൂന്ന്, നാല് തിയതികളില്‍ പരിശീലനം നല്‍കും. പരീക്ഷ കേന്ദ്രങ്ങളില്‍ ചീഫ് സൂപ്രണ്ടുമാരായി നിയോഗിക്കുന്ന പ്രഥമാധ്യാപകര്‍, പ്രിന്‍സിപ്പാള്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം പരീക്ഷകേന്ദ്രങ്ങള്‍ സജ്ജീകരിക്കും.