മു​ന്‍ മ​ന്ത്രി എം.​ക​മ​ലം അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എം.​ക​മ​ലം (92) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1982ലെ ​ക​രു​ണാ​ക​ര​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രു​ന്നു.

അ​ടി​യ​ന്തി​രാ​വ​സ്ഥ​ക്കാ​ല​ത്തും വി​മോ​ച​ന​സ​മ​ര​കാ​ല​ത്തും ജ​യി​ല്‍ വാ​സം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി ഒ​ട്ടേ​റ പ​ദ​വി​ക​ള്‍ അ​നു​ഷ്ഠി​ച്ചു. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ജ​ന​താ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ര്‍ പേ​ഴ്സ​ണാ​യും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. 1948 മു​ത​ല്‍ 1963 വ​രെ കോ​ഴി​ക്കോ​ട് മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

1980ലും 1982​ലും ക​ല്‍​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.