ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് ഇറക്കുമുന്പ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സര്‍ക്കാര്‍ കൂടിയാലോചിച്ചില്ല. സര്‍ക്കാര്‍ നടപടി സെന്‍സസ് ചട്ടങ്ങളുടെ ലംഘനമാമെന്നും ചെന്നിത്തല ആരോപിച്ചു.
0 Comments