തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ ചാ​ലി​യം ഭാ​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട​ര​വ​ര്‍​ഷ​ത്തി​നു ശേ​ഷം പ്ര​തി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി ബി​ര്‍​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റോ​ടെ ഇ​യാ​ളു​ടെ അ​മ്മ ജ​യ​വ​ല്ലി​യു​ടെ മ​ര​ണ​വും കൊ​ല​പാ​ത​ക​മാണെ​ന്ന് തെ​ളി​ഞ്ഞു. അ​മ്മ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ സ​ഹാ​യി​ച്ച സു​ഹൃ​ത്ത് ഇ​സ്മ​യി​ലി​നെ​യും ബി​ര്‍​ജു വ​ക​വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഇ​സ്മ​യി​ലി​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങളാ​ണ് ബേ​പ്പൂ​രി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​സ്‌​മ​യി​ലെ​നെ ഇ​യാ​ള്‍‌ കൊ​ല​പ്പെ​ടു​ത്തി ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ക‍​യാ​യി​രു​ന്നു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഇ​സ്‌​മാ​യി​ല്‍. ഇ​യാ​ള്‍ നാ​ല് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ച്ച​ത്.

2017 ജൂ​ണ്‍ 28നാ​ണ് ഇ​സ്മ​യി​ലി​ന്‍റെ ആ​ദ്യ ശ​രീ​ര​ഭാ​ഗം ചാ​ലി​യം ക​ട​പ്പു​റ​ത്തു​നി​ന്ന് ല​ഭി​ച്ച​ത്. ചാ​ലി​യം ക​ട​ല്‍ തീ​ര​ത്തു നി​ന്ന് ഇ​ട​തു​കൈ​യു​ടെ ഭാ​ഗ​മാ​ണ് ആ​ദ്യം കി​ട്ടി​യ​ത്. മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​തേ സ്ഥ​ല​ത്തു​നി​ന്ന് വ​ല​തു​കൈ​യും ല​ഭി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ മു​ക്കം എ​സ്റ്റേ​റ്റ് റോ​ഡ​രി​കി​ല്‍​നി​ന്ന് കൈ​ക​ളും കാ​ലും ത​ല​യും വെ​ട്ടി​മാ​റ്റി​യ നി​ല​യി​ല്‍ ഉ​ട​ല്‍ മാ​ത്രം ചാ​ക്കി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് കൈ​ക​ള്‍ ല​ഭി​ച്ച ചാ​ലി​യം തീ​ര​ത്തു​നി​ന്ന് ത​ല​യോ​ട്ടി​യും ല​ഭി​ച്ചു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ ശ​രീ​ര ഭാ​ഗ​ങ്ങ​ളും ഒ​രാ​ളു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ മ​രി​ച്ച​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല.

2017 ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് പോ​ലീ​സി​ല്‍​നി​ന്ന് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് കേ​സി​ല്‍ തു​മ്ബു​ണ്ടാ​കു​ന്ന​ത്. ഇ​സ്മ​യി​ലി​ന് ഒ​രു കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന​ത്. ഇ​സ്മ​യി​ലി​ന്‍റെ അ​ടു​പ്പ​ക്കാ​രെ അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന ഭൂ ​ഉ​ട​മ​യി​ലേ​ക്ക് എ​ത്തി.

ഭൂ ​ഉ​ട​മ​യു​ടെ മ​ക​ന്‍ ബി​ര്‍​ജു​വു​മാ​യി ഇ​സ്‌​മ​യി​ലി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ബി​ര്‍​ജു​വി​നെ അ​ന്വേ​ഷി​ച്ച പോ​ലീ​സി​ന് ഇ​യാ​ള്‍ ചാ​ലി​യ​ത്തു​നി​ന്നും ഭൂ​മി വി​റ്റു​പോ​യെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ബി​ര്‍​ജു​വി​നെ ത​മി​ഴ്നാ​ട്- കേ​ര​ള അ​തി​ര്‍​ത്തി​യി​ല്‍ വ​യ​നാ​ട് ബ​ക്കി​ക്ക​ടു​ത്ത് ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി​യി​ലേ​ക്ക് വേ​ഗ​മെ​ത്താ​ന്‍ പോ​ലീ​സി​നാ​യി.

ബി​ര്‍​ജു​വും അ​മ്മ ജ​യ​വ​ല്ലി​യും ത​മ്മി​ല്‍ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. സ്വ​ത്തു​ക്ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്താ​ന്‍ അ​മ്മ​യെ കൊ​ല്ലാ​ന്‍ ബി​ര്‍​ജു നി ​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​സ്മാ​യി​ലി​ന് ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്തു. ഇ​സ്മാ​യി​ല്‍ ജ​യ​വ​ല്ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കെ​ട്ടി​ത്തൂ​ക്കി. ഈ ​മ​ര​ണ​ത്തി​ല്‍ അ ​സ്വ​ഭാ​വി​ക​ത അ​ന്ന് തോ​ന്നി​യി​രു​ന്നി​ല്ല.

ജ​യ​വ​ല്ലി​യെ കൊ​ന്ന​തി​ന് ന​ല്‍​കേ​ണ്ട ക്വ​ട്ടേ​ഷ​ന്‍ തു​ക​യെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​സ്മാ​യി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി ബി​ര്‍​ജു​വി​ന്‍റെ മൊ​ഴി. പി​ന്നീ​ട് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​നു​റു​ക്കി പ​ല സ്ഥ​ല​ത്താ​യി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ പേ​രി​ലു​ള്ള സ്ഥ​ലം 30 ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ ശേ​ഷം ബി​ര്‍​ജു വ​യ​നാ​ട്ടി​ലേ​ക്ക് താ​മ​സം​മാ​റ്റി. അ​ന്വേ​ഷ​ണ സം​ഘം വാ​ട്സ​പ്പ് അ​ട​ക്ക​മു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ അ​ന്വേ ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ ത​മി​ഴ​നാ​ട് നീ​ല​ഗി​രി ജി​ല്ല​യി​ലെ മാ​ങ്ങാ​വാ​യി​ലാ​ണ് ഇ​യാ​ള്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.