ലക്നൗ: ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ ​ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കത്തിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 27കാരിയായ ഊര്‍മിളയെ കൊന്ന കേസില്‍ ‌രവീന്ദ്ര കുമാര്‍ (35) ആണ് അറസ്റ്റിലായത്. വീണ്ടും പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയമാണ് ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.

ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഏക ദൃക്സാക്ഷിയായ ദമ്ബതികളുടെ മൂത്ത മകള്‍ ഊര്‍മിളയുടെ വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പത്താം തീയതി ഊര്‍മിളയുടെ സഹോദരിയും പിതാവും ചേര്‍ന്ന് സ്റ്റേഷനിലെത്തി രവീന്ദ്ര കുമാറിനെതിരെ പരാതി നല്‍കുകയായിരുന്നു.