തൃശൂർ നാട്ടിക ബീച്ചിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. നടൻ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരവ് നാട്ടിക ബീച്ച് ഫെസ്റ്റിവലിനെ ആഘോഷ തിമിർപ്പിലാക്കി. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. പ്രമുഖ വ്യവസായി എം.എ.യൂസഫലി വീഡിയോ കോൺഫറൻസിങ്ങ് വഴി അവാർഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. മികച്ച നടിയ്ക്കുള്ള ബഹുമതി നടി നൈല ഉഷ ഏറ്റുവാങ്ങി.
ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദൻ, അനു സിത്താര,ധർമ്മജൻ, സൈജു കുറുപ്പ്,മിയ ജോർജ്ജ്, ഇനിയ തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തി. മികച്ച ഗായനുള്ള പുരസ്കാരം വിജയ് യേശുദാസിന് സമ്മാനിച്ചു. അവാർഡ് നിശയ്ക്ക് ആവേശം പകർന്ന് മെഗാ ഡാൻസ് മ്യുസിക്‌ഷോയും അരങ്ങേറി.
0 Comments