മലപ്പട്ടം-കണിയാര്‍ വയല്‍ റോഡിന്റെ മലപ്പട്ടം ടൗണ്‍ മുതല്‍ മലപ്പട്ടം സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്‍ പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം ജനുവരി 21 ചൊവ്വാഴ്ച മുതല്‍ ഫെബ്രുവരി മൂന്ന് വരെ നിരോധിച്ചു. കണിയാര്‍ വയല്‍ വഴി മലപ്പട്ടത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരുവളത്ത്പറമ്പ് - ചൂളിയാട് - പാവന്നൂര്‍ - എട്ടേയാര്‍ വഴി മലപ്പട്ടത്തേക്കും മലപ്പട്ടത്ത് നിന്ന് കണിയാര്‍വയലിലേക്ക് പോകുന്ന വാഹനങ്ങള്‍ മലപ്പട്ടം - കോട്ടൂര്‍ വഴി കണിയാര്‍വയലിലേക്കും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മയ്യില്‍ - കാര്യാറമ്പ - കാഞ്ഞിരത്തട്ട് - എക്കോട്ടമ്പലം റോഡില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ 26 വരെ പ്രസ്തുത റോഡില്‍ ഗതാഗതം നിരോധിച്ചു. മയ്യില്‍ ഭാഗത്തുനിന്നും ചെറുവത്തലമൊട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എട്ടേയാര്‍ - പൊറോളം - ചട്ടുകപ്പാറ വഴിയും തിരിച്ചും പോകേണ്ടതാണ്. ചെറുവത്തല മൊട്ട ഭാഗത്ത് നിന്നും മയ്യില്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തായംപൊയിലില്‍ നിന്ന് ചെറുപഴശ്ശി - മയ്യില്‍ വില്ലേജ് ഓഫീസ് റോഡ് വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments