ആറളം ഗ്രാമപഞ്ചായത്ത് 2019-2020 ജനകീയ ആസൂത്രണം പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പുകൾക്ക് ഇഞ്ചി, മഞ്ഞൾ വിത്ത് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

ആറളം ഗ്രാമപഞ്ചായത്ത് 2019- 20 ജനകീയ ആസൂത്രണം പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പുകൾക്ക് ഇഞ്ചി, മഞ്ഞൾ വിത്ത് വിതരണം ചെയ്യുന്ന പദ്ധതിയുടെ വിതരണോൽഘാടനം ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പിൽ നിർവഹിച്ചു. 143 ഗ്രൂപ്പുകൾക്കാണ' പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് 120 വാഴക്കന്ന്. 230രൂപയുടെ പച്ചക്കറി വിത്ത് പാക്കറ്റ് എന്നിവ ലഭിക്കുന്നു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് Kവേലായുധൻ, ര യഹാനത്ത് സുബി, ജോഷി പാലമറ്റം, ഡോ. ത്രേസ്യാമ്മ, അരവിന്ദൻ അക്കാനശ്ശേരി കൃഷി ഓഫിസർ ശുഭ ജിത്ത്, സുമേഷ് എന്നിവർ പങ്കെടുത്തു