തോട്ടം തൊഴിലാളി ക്യാമ്പ് സിറ്റിങ് 24 ന്


ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ അംശദായം, അംശദായ കുടിശ്ശിക, വിവിധ ആനുകൂല്യ അപേക്ഷ, പുതിയ അംഗത്വ അപേക്ഷ സ്വീകരിക്കല്‍  എന്നിവയുമായി ബന്ധപ്പെട്ട  ക്യാമ്പ് സിറ്റിങ്ങ് ജനുവരി 24 ന്  രാവിലെ 10 മുതല്‍ രണ്ട് മണി വരെ മലപ്പട്ടം സെന്‍ട്രല്‍ ഗ്രാമപഞ്ചായത്ത് സമുച്ചയത്തിന് സമീപം നടത്തും.  ഫോണ്‍: 8547655338, 04935241072.