തോട്ടില്‍ ആധാര്‍ കാര്‍ഡുകള്‍; പോസ്റ്റ്മാന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍
പരപ്പനങ്ങാടി: തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ 86 ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചതോടെ നാട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് പോസ്റ്റ്മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തിയത് ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍. പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫീസിലെ ശിപായി പോസ്റ്റ്മാന്‍ മോഹനചന്ദ്രന്റെ വീട്ടില്‍ നിന്നാണ് ഉരുപ്പടികള്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തെ തോട്ടില്‍ നിന്ന് ആധാര്‍ കാര്‍ഡുകള്‍ കണ്ടത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
ഉള്ളണം പോസ്റ്റോഫീസിലെ കത്തുകളും മറ്റു ഉരുപ്പടികളുമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. നിരവധിയാളുകള്‍ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ക്ക് അപേക്ഷിച്ച് കാത്തിരിക്കുമ്ബോഴാണ് ഇവ കണ്ടെത്തിയത്. ഇത്തരം വിഷയത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പരപ്പനങ്ങാടി അഡീഷണല്‍ എസ് ഐമാരായ വിമല, രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
0 Comments