അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഗുണനിലവാരമില്ലാത്ത പാല്; 2,484 ലിറ്റര്‍ പിടികൂടി
പാലക്കാട്: കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ച ഗുണനിലവാരമില്ലാത്ത പാല് ക്ഷീരവികസന വകുപ്പ് അധികൃതര്‍ പിടികൂടി. പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിലാണ് 2484 ലിറ്റര്‍ പാല് പിടികൂടിയത്. തമിഴ്നാട്ടിലെ ദിണ്ടിഗലില്നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി കൊണ്ടുന്നതാണ് ഇത്. പാല് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.
0 Comments