മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി
കൊട്ടിയൂർ: ആധുനിക കവിത്രയങ്ങളിൽ ആഗ്രഗണനീയനായ മഹാകവി കുമാരനാശാന്റെ ചരമദിനത്തോടനുബന്ധിച് കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂൾ ഭാഷ ക്ലബ്ബിന്റെയും ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആശാൻ അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. തുടർന്ന് ആശാൻ കൃതികളുടെ ആലാപനം, ചിത്ര പ്രദർശനം എന്നിവ നടത്തി. ബാലവേദി കോർഡിനേറ്റർ കെ പി പസന്ത് അധ്യക്ഷത വഹിച്ച യോഗം സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ദിനേശ് ഉദ്ഘാടനം ചെയ്തു. വി ജി ബിനീഷ്, പി ജി അജീഷ്, ശ്രേയസ് പി ദിനേശ്, നസ്രിയ വി ഇല്ലിയാസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments