മൂന്നു വയസുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാടൊന്നിക്കുന്നു
മൂന്നുവയസുകാരന്‍ അമയ് മനോജിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സുമനുസുകളുടെ സഹായം തേടുകയാണ് ഒരു നാട്. വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ ഇലക്ട്രീഷ്യനായ കുണ്ടത്തില്‍ മനോജിന്റെയും ലീനയുടെയും മകനാണ് അമയ്. ഗുരുതരമായ കരള്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ കരള്‍ മാറ്റിവെക്കാന്‍ കഴിഞ്ഞ മാസമാണ് ഡോക്ടര്‍ന്മാര്‍ നിര്‍ദ്ദേശിച്ചത്. കുട്ടിക്ക് കരള്‍ നല്‍കാന്‍ അമ്മമ്മ സുശീല തയ്യാറായിട്ടുണ്ടെങ്കിലും ഓപ്പറേഷന്‍ നടത്താന്‍ 25 ലക്ഷം രൂപയോളം ചെലവു വരും. ഇതുവരെയായി ചികിത്സക്കായി വലിയ തുക ചെലവഴിച്ചു കുടുംബത്തെ സംബന്ധിച്ചിടത്തോളം 25 ലക്ഷം രൂപ താങ്ങാനാവുന്നതല്ല. ഈ മാസം തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തില്‍ പകച്ചുനിന്ന കുടുംബത്തിന് താങ്ങാവുകയാണ് നാടും നാട്ടുകാരും. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി നാട്ടുകാരുടെ നേതൃത്ത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇ. ഭാസ്‌കരന്‍ ചെയര്‍മാനും എന്‍. നിതിന്‍ കണ്‍വീനറുമായി കമ്മിറ്റി എല്ലാ വിഭാഗം ആളുകളില്‍ നിന്നും സഹായം തേടി വരികയാണ്. ഇതിലൂടെ പണം സ്വരൂപിക്കുകയും അമയ് മനോജിനെ ജീവിതത്തിലേക്ക് തിരികേ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് വെള്ളൂര്‍ നാട്. ചികിത്സയ്ക്കായുള്ള ധനസമാഹരണാര്‍ഥം ഫെഡറല്‍ ബാങ്ക് പയ്യന്നൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 11260100704540
0 Comments