പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

രാഷ്ട്രപിതാവായ മഹാത്മജിയുടെ 72 ആം ചരമദിനമായ ജനുവരി 30 ൻ്റെ ദു:ഖ സൂചകമായി അദ്ദേഹത്തിൻ്റെ ഫോട്ടോയിൽ  പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡൻറ് ജോൺസൻ ജോസഫ്, ഡിസിസി സെക്രട്ടറി പൊയിൽ മുഹമ്മദ്, ഡി.സി.സി മെമ്പർ സുരേഷ് ചലാറത്ത്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അരിപ്പയിൽ മജീദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് പാമ്പാറ, സുബാഷ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ബിന്ദു സോമൻ, അഡ്വ സഫീർ ചെക്കിയോത്ത്, രക്നം, പത്മനാഭൻ ,ചന്ദ്രൻ പുതുക്കുടി, ബേബി, ഏ.സി.സന്തോഷ് എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.