പ്രളയം: കേരളം കണക്ക് നല്‍കിയില്ലെന്നു കേന്ദ്രം; കണക്കില്ലെങ്കില്‍ സഹായവുമില്ല
ന്യൂഡല്‍ഹി: 2018-ലെ പ്രളയത്തില്‍ കേരളത്തിനു നല്കിയ മൂവായിരം കോടി രൂപയില്‍ പകുതി പോലും വിനിയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയില്ലെന്നു കേന്ദ്രം.
2019-ല്‍ കേരളം രണ്ടായിരം കോടി രൂപയുടെ അധിക ധനസഹായം ചോദിച്ചിരുന്നു. 2018 ഡിസംബറില്‍ കേരളത്തിന് 3,048.39 കോടി രൂപ നല്കി. 2019 ഏപ്രില്‍ വരെ കേരളം ചിലവഴിച്ചത് 900 കോടി രൂപയാണ്. ബാക്കി 2,100 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഇതു വരെ കേന്ദ്രത്തിന് നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ കേരളം കുറച്ചു തുക കൂടി ചിലവഴിച്ചു എങ്കിലും ഇതു വരെ കേന്ദ്രം നല്കിയ തുകയുടെ പകുതി പോലും ആയിരുന്നില്ല. 2018ന് ശേഷമാണ് കേരളം പ്രളയ നഷ്ടപരിഹാരം ആയി കേന്ദ്രത്തോട് 4,700 കോടി രൂപ ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍പു നല്കിയ തുകയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ തുക വീണ്ടും നല്കാന് കഴിയൂ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
പ്രളയ ദുരിതം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് അധിക സഹായം കഴിഞ്ഞ തവണ നല്കിയപ്പോഴും കേന്ദ്ര ആഭ്യന്തര മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമതി കേരളത്തെ പരിഗണിച്ചിരുന്നില്ല. കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങള്‍ക്കു ധനസഹായം നല്കി. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.
സഹായം തേടി സെപ്റ്റംബര്‍ ഏഴിന് കേന്ദ്രത്തിന് കേരളം കത്ത് നല്‍കിയിരുന്നു. 2,100 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ലിസ്റ്റില്‍ കേരളത്തിന്റെ പേര് ഉള്‍പ്പെട്ടില്ല. ആസാം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപയുടെ അധിക പ്രളയ ധനസഹായമാണ് അനുവദിച്ചത്.
0 Comments