കാലിക്കറ്റ് സര്‍വകലാശാലയില്‍ 116 അധ്യാപക ഒഴിവുകള്‍.
കാലിക്കറ്റ് സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി 116 അധ്യാപക ഒഴിവുകൾ. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവ്. സ്ഥിര നിയമനമാണ്.
പ്രൊഫസർ-24
അറബിക്-1, ബോട്ടണി-1, കെമിസ്ട്രി-2, കൊമേഴ്സ്-1, ഇക്കണോമിക്സ്-1, ഇംഗ്ലീഷ്-1, ഫോക്ലോർ സ്റ്റഡീസ്-1, ഹിന്ദി-1, ഹിസ്റ്ററി-1, ജേണലിസം-1, പൊളിറ്റിക്കൽ സയൻസ്-1, ലൈബ്രറി സയൻസ്-1, മലയാളം-1, മാത്തമാറ്റിക്സ്-1, നാനോ സയൻസ് ആൻഡ് ടെക്നോളജി-1, ഫിലോസഫി-1, ഫിസിക്സ്-2, സൈക്കോളജി-1, സംസ്കൃതം-1, വുമൺ സ്റ്റഡീസ്-1, സുവോളജി-2.
അസോസിയേറ്റ് പ്രൊഫസർ-20
അറബിക്-2, ബയോടെക്നോളജി-1, ബോട്ടണി-1, കെമിസ്ട്രി -1, കൊമേഴ്സ്-1, കംപ്യൂട്ടർ സയൻസ്-1, ഇക്കണോമിക്സ്-1, എജുക്കേഷൻ-2, ഇംഗ്ലീഷ്-2, ഹിന്ദി-1, ഹിസ്റ്ററി-2, ജേണലിസം-2, ലൈബ്രറി സയൻസ്-1, ലൈഫ് സയൻസ്-1, മലയാളം-l, നാനോ സയൻസ് ആൻഡ് ടെക്നോളജി-1, ഫിലോസഫി-1, ഫിസിക്സ്-3, റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ-1, സ്റ്റാറ്റിസ്റ്റിക്സ്-2, സുവോളജി-1.
അസിസ്റ്റന്റ് പ്രൊഫസർ-68
അറബിക്-2, ബോട്ടണി-4, കെമിസ്ട്രി-4, കൊമേഴ്സ്-3, കംപ്യൂട്ടർ സയൻസ്-1, ഇക്കണോമിക്സ്-4, എജുക്കേഷൻ-2, ഇംഗ്ലീഷ്-1, ഹിന്ദി-2, ഹിസ്റ്ററി-2, ജേണലിസം-2, ലൈഫ് സയൻസസ്-1, - ലൈബ്രറി സയൻസ്-1, മലയാളം-3, മാത്തമാറ്റിക്സ്-2, നാനോ സയൻസ് ആൻഡ് ടെക്നോളജി-2, ഫിലോസഫി-4, ഫിസിക്സ്-2, സൈക്കോളജി-4, റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (റഷ്യൻ-1, കംപാരറ്റീവ് ലിറ്റ റേച്ചർ-3)-4, സംസ്കൃതം -3, ഡ്രാമാ ആൻഡ് ഫൈൻ ആർട്സ്-5, സ്റ്റാറ്റിസ്റ്റിക്സ്-2, സുവോളജി-3.
പ്രൊഫസർ: 3000 രൂപ. എസ്.സി./എസ്.ടി. ജനറൽ കാറ്റഗറിക്ക് 300 രൂപ.
അസോസിയേറ്റ് പ്രാഫസർ: 2500 രൂപ. എസ്.സി./എസ്.ടി. കാറ്റഗറിക്ക് 250 രൂപ.
അസിസ്റ്റന്റ് പ്രൊഫസർ: 2000 രൂപ. എസ്.സി./ എസ്.ടി. കാറ്റഗറിക്ക് 200 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
യോഗ്യത, പ്രായം എന്നിവ യു.ജി.സി മാനദണ്ഡപ്രകാരം.
ഓൺലൈനായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി www.uoc.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിച്ചശേഷം അപേക്ഷ യുടെ പ്രിന്റൗട്ടും വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവയും മറ്റ് അനുബന്ധ രേഖകളും സഹിതം രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റ പി.ഒ., മലപ്പുറം 673635 എന്ന വിലാസത്തിൽ അയയ്ക്കുക. ഓൺലൈനായി അപേക്ഷ ക്കേണ്ട അവസാന തീയതി: ഫെബ്രുവരി 5. തപാലിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 20.


0 Comments