കേളകം മേഖലയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി വയനാട് സ്വദേശിയായ യുവാവിനെ പേരാവൂർ  എക്സൈസ് പിടികൂടി.

കേളകം: കൊട്ടിയൂർ കേളകം മേഖലകളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിക്കുന്ന അന്തർജില്ലാ കഞ്ചാവ് കടത്തു സംഘത്തിലെ പ്രധാന കണ്ണിയും വയനാട് സ്വദേശിയുമായ യുവാവിനെ കേളകം ബസ് സ്റ്റാന്റിൽ വച്ച് പേരാവൂർ  എക്സൈസ് പിടികൂടി.

 വയനാട് കമ്പളക്കാട് പള്ളിമുക്ക് സ്വദേശി വി..എ.അൻസാർ 23 ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. കമ്പളക്കാട് പോലീസിലുൾപ്പെടെ കഞ്ചാവു കേസുകളിൽ പ്രതിയായ ഇയാൾ മുൻപും പേരാവൂർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളെ  കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്,  കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ.അമൃത, എക്സൈസ് കെ.ടി.ജോർജ്ജ് എന്നിവർ പങ്കെടുത്തു.