പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ പു​ലി കേ​ക്ക് ഒ​രു​ക്കി മാ​ക്കു​നി ബെ​യ്ക്കേ​ഴ്സ് ഡ​ന്‍




മാ​ഹി: മാ​ക്കു​നി ബേ​ക്കേ​ഴ്സ് ഡ​ന്‍ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ല്‍​ക്കു​വാ​ന്‍ ഇ​ക്കു​റി പു​ലി കേ​ക്ക് വി​ല്പ​ന​യ്ക്കാ​യി ഒ​രു​ക്കി. 118 കി​ലോ ഭാ​ര​മു​ള്ള കേ​ക്ക് ഈ ​സ്ഥാ​പ​ന​ത്തി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​ര​നാ​യ ജ​യ​ന്‍ മാ​ട​പ്പീ​ടി​ക​യാ​ണു രൂ​പ​ക​ല്‍​പ​ന ചെ​യ്ത് ഉ​ണ്ടാ​ക്കി​യ​ത്. മ​റ്റു ജീ​വ​ന​ക്കാ​രാ​യ രാ​ജു, റി​നു, വി​ജേ​ഷ് എ​ന്നി​വ​രും സ​ഹാ​യി​ക​ളാ​യി: 27 കി​ലോ​ഗ്രാം മൈ​ദ, പ​ഞ്ച​സാ​ര, 10 കി​ലോ​ഗ്രാം ഐ​സ് ഷു​ഗ​ര്‍, അ​ഞ്ചു​കി​ലോ​ഗ്രാം തേ​ങ്ങാ പൗ​ഡ​ര്‍, 120 മു​ട്ട എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ചേ​രു​വ​ക​ള്‍.18 മ​ണി​ക്കൂ​ര്‍ എ​ടു​ത്താ​ണു കേ​ക്ക് നി​ര്‍​മി​ച്ച​തെ​ന്നു ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​വാ​ന്‍ 30,000 രൂ​പ​യ്ക്ക് മീ​ത്ത​ലെ ച​മ്ബാ​ട് യു​വ​ജ​ന​സേ​ന കേ​ക്ക് വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.