പിരിവ് നല്‍കാത്തതിന് മധ്യവയസ്‌കന് മര്‍ദ്ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
പിരിവ് നല്‍കാതിരുന്നതിന് മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പാറശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെയാണ് പോലീസ് കേസെടുത്തത്. പാറശ്ശാല സ്വദേശി സെന്‍തിലിനെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.
100 രൂപ ചോദിച്ചിട്ട് നല്‍കാത്തതിനാണ് അക്രമിച്ചതെന്ന് സെന്തിലിന്റെ ബന്ധുക്കള്‍ ആരോപിച്ചു. പുതുവര്‍ഷ രാത്രി ആഘോഷത്തിനിടെയായിരുന്നു ആക്രമണം.തുടയെല്ലും വാരിയെല്ലും പൊട്ടിയ സെന്തിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


0 Comments