മഞ്ഞളാംപുറം - വരപ്പീടിക റോഡിലെ ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു



മഞ്ഞളാംപുറം : മഞ്ഞളാംപുറം - വരപ്പീടിക റോഡരികിൽ അപകടകരമായ സാഹചര്യത്തിൽ നിലനിന്നിരുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു .
റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടും വലിയ മൺതിട്ടകൾക്ക് മുകളിൽ നിന്നിരുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ നാട്ടുകാർക്കും  യാത്രക്കാർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത് .
നിരവധി നാളെത്തെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മാറ്റി സ്ഥാപിക്കൽ പ്രവർത്തി ആരംഭിച്ചിരിക്കുന്നത്