വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്കി. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബില്‍ കൊണ്ടുവന്നത്.
ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല. സര്‍ക്കാര്‍ തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. സെന്‍സസില്‍നിന്ന് രണ്ടു ചോദ്യങ്ങള്‍ സംസ്ഥാനം ഒഴിവാക്കും. ജനനതീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാണ് ഒഴിവാക്കുക. സെന്‍സസ് പട്ടികയിലെ ഈ ചോദ്യങ്ങള്‍ അനാവശ്യമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. നിയമസഭാ സമ്മേളനം ഈ മാസം 30 മുതല്‍ തുടങ്ങാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


0 Comments