അമലാപോളല്ല വിഷ്ണു വിശാലിൻ കാമുകി, വിഷ്ണുവുമൊത്തുള്ള കിടു ചിത്രം പുറത്തുവിട്ട് ബാഡ്മിന്റൺ ഗ്ലാമർതാരം ജ്വാലാ ഗുട്ട
തമിഴ് യുവനടൻ വിഷ്ണു വിശാലിന്റെ കാമുകിമാരെക്കുറിച്ചാണ് തെന്നിന്ത്യൻ സിനിമാവേദിയിൽ ഇപ്പോൾ ചൂടുള്ള സംസാര വിഷയം. ഇന്ത്യയുടെ ബാഡ്മിന്റൺ ഗ്ളാമർഗേൾ ജ്വാലാ ഗുട്ടെയുമായി താരം പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വാർത്തകൾ.
ഇരുവരും പുതുവർഷം ആഘോഷിച്ച് ചുംബിച്ച് നിൽക്കുന്ന ചിത്രം പുറത്തു വന്നതോടെ ദീർഘനാളായി അഭ്യൂഹമായി പടർന്നിരുന്ന കാര്യം ആരാധകർ ഉറപ്പിക്കുകയാണ്. വിഷ്ണുവിന് പുതുവർഷാശംസ നേർന്നുകൊണ്ട് ജ്വാലാഗുട്ടെ തന്നെ പങ്കു വെച്ച രണ്ടു ചിത്രങ്ങളാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ആരാധകർ സ്ഥിരീകരിക്കാൻ കാരണമായത്.
മൈബേബി, ഹാപ്പി ന്യൂ ഈയർ എന്ന തലവാചകത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യ ചിത്രത്തിൽ ജ്വാലയുടെ മുഖത്ത് ചുംബിക്കുന്ന വിഷ്ണുവിനെയാണ് കാണുന്നത്. രണ്ടാമത്തെ ചിത്രം ഇരുവരും ആലിംഗനം ചെയ്തു നിൽക്കുന്നതുമാണ്. നേരത്തേയും ഇരുവരും ഒരുമിച്ച നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നെങ്കിലും പ്രണയം സ്ഥിരീകരിക്കാൻ ഇരുവരും കൂട്ടാക്കിയിരുന്നില്ല.
ഇരുവരും പരസ്പരം ഇഷ്ടപ്പെടുന്നു എന്ന് അന്ന് പ്രതികരിച്ച വിഷ്ണുവിശാൽ പക്ഷേ ഇപ്പോൾ പ്രണയത്തിനെ കുറിച്ച് പറയാനാകില്ലെന്നും സിനിമയ്ക്കാണ് കൂടുതൽ ശ്രദ്ധ മാറ്റി വെച്ചിരിക്കുന്നതെന്നും പറഞ്ഞിരുന്നു. നേരത്തേ അമലാപോളുമായി ബന്ധപ്പെടുത്തി താരത്തിന്റെ വിശേഷം കോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ എത്തിയിരുന്നു.
രാക്ഷസൻ എന്ന സിനിമ വൻ ഹിറ്റായതിന് പിന്നാലെ ഇരുവരും പ്രണയത്തിൽ ആണെന്ന രീതിയിലായിരുന്നു വാർത്ത. വിഷ്ണു ഭാര്യയുമായി പിരിയാൻ തീരുമാനം എടുത്തതും ഈ കാലഘട്ടത്തിലായിരുന്നു. ഭാര്യ രജനിയുമായി താരം ബന്ധം പിരിയുന്നു എന്ന വാർത്തകൂടി വന്നതോടെ അമലാപോളും താരവും പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്ന് വരെ തമിഴ് മാധ്യമങ്ങൾ എഴുതി. എന്നാൽ രൂക്ഷമായി പ്രതികരണമായിരുന്നു ഇതിന് താരത്തിന്റെ മറുപടി.


0 Comments