അടയ്ക്കാക്കാത്തോട്  സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ  തിരുനാളിന് തുടക്കമായി.








ഇടവകാ മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുനാൾ ജനുവരി 12 ന് സമാപിക്കും.തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30 ന് നൊവേന,വി.കുർബ്ബാന എന്നിവ ഉണ്ടായിരിക്കും.വിവിധ ദിവസങ്ങളിലെ തിരുകർമ്മങ്ങൾക്ക് ഫാ.ബിനോയി പാണയിൽ,ഫാ.അനൂപ് കൊല്ലംകുന്നേൽ,ഫാ.സെബാസ്റ്റ്യൻ പുത്തേൻ,ഫാ.സനോജ് ചിറ്ററക്കൽ,ഫാ.ബിജു ഉറുമ്പിൽ,ഫാ.സുനിൽ മഠത്തിൽ,ഫാ.ജിതിൻ ചക്കിമംഗലം,ഫാ.റോയി വട്ടക്കാട്ട്,ഫാ.ജിന്റോ തട്ടുപറമ്പിൽ,ഫാ.പോൾ മുണ്ടോളിക്കൽ എന്നിവർ നേതൃത്വം നൽകും.ശനിയാഴ്ച(11.01.2020) വൈകിട്ട് 7 മണിക്ക് തിരുനാൾ സന്ദേശം ഫാ.ജിന്റോ തട്ടുപറമ്പിൽ നൽകും.തുടർന്ന് രാത്രി 9 മണിക്ക് ചിന്നപാപ്പാൻ സാമൂഹ്യ സംഗീത നാടകവും നടക്കും.സമാപന ദിവസം രാവിലെ 9.15 ന് ആഘോഷമായ തിരുനാൾ കുർബ്ബാന,പ്രസംഗം എന്നിവയ്ക്ക് മാനന്തവാടി കത്തീഡ്രൽ വികാരി ഫാ. പോൾ മുണ്ടോളിക്കൽ നേതൃത്വം നൽകും.തുടർന്ന് പ്രദക്ഷിണം,നേർച്ച ഭക്ഷണം,കൊടിയിറക്കൽ എന്നിവ നടക്കും