കലാ സന്ധ്യയും പാല്‍ചുരം സ്വദേശി ബിജു ആമക്കാട്ട് എഴുതിയ മരുഭൂമിയിലെ ലില്ലി പൂക്കള്‍ എന്ന ആത്മ കഥയുടെ പ്രകാശനവും പള്ളി അങ്കണത്തില്‍ നടന്നു.






കൊട്ടിയൂര്‍:പാല്‍ചുരം ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള കലാ സന്ധ്യയും പാല്‍ചുരം സ്വദേശി ബിജു ആമക്കാട്ട് എഴുതിയ മരുഭൂമിയിലെ ലില്ലി പൂക്കള്‍ എന്ന ആത്മ കഥയുടെ പ്രകാശനവും പള്ളി അങ്കണത്തില്‍ നടന്നു.കലാസന്ധ്യയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റോയി നമ്പുടാകം നിര്‍വഹിച്ചു.പള്ളി വികാരി ഫാ ബാബു മാപ്ലശേരി അധ്യക്ഷനായി.ചുങ്കക്കുന്ന് ഫൊറോന പള്ളി വികാരി ഫാ വിന്‍സന്റ് കളപ്പുരക്കല്‍,അഗസ്റ്റിന്‍ പൈമ്പള്ളിക്കുന്നേല്‍ ഫാ കുര്യാക്കോസ് പൊന്‍മലക്കുന്നേല്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു