ആറളം ഫാമില്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ശീലങ്ങളെ മാറ്റി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് കഴിയണമെന്ന് ആരോഗ്യ മന്ത്രി
ആറളം :ശീലങ്ങളെ മാറ്റി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് കഴിയണമെന്നും മുറുക്ക് ,മദ്യപാനം എന്നിവ നമ്മെ രോഗാവസ്ഥയിലേക്ക് കൊണ്ടുവരുന്നതാണ് .ഇത് ഒഴിവാക്കാന്‍ ഉള്ള ശ്രമം എല്ലാവരിലും ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ .ആറളം ഫാം ഏഴാം ബ്ലോക്കില്‍ ഒന്നേകാല്‍ കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ആറളം ഗ്രാമ പഞ്ചായത്തും എന്‍ ആര്‍ എച്ച് എം സംയുക്തമായാണ് കുടുംബാരോഗ്യകേന്ദ്രം സ്ഥാപിച്ചത്. ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി .ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍ എല്‍ സരിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിനടുപറമ്പില്‍ ,ഡിഎംഒ ഡോക്ടര്‍ കെ നാരായണ നായിക് ,വൈസ് പ്രസിഡണ്ട് കെ വേലായുധന്‍ ,ത്രേസ്യാമ്മകൊങ്ങോല, ആറളം ഫാം എംഡി ബിമല്‍ ഘോഷ് ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിനോയ് കുര്യന്‍ ,വി ടി തോമസ് ,എം കെ ശശി ,മുഹമ്മദ് ,മാത്തുകുട്ടി പന്തക്കല്‍ ,പ്രശാന്തന്‍ കുബത്തി ,കെ എ ജോസ് ,വി മനോജ് എന്നിവര്‍ സംസാരിച്ചു.


0 Comments