പൂച്ചയെ രക്ഷിക്കാൻ കൊച്ചുമകനെ നാലാം നിലയിലേക്ക് കെട്ടിയിറക്കി മുത്തശ്ശി;
നാലാം നിലയിൽ വീണ വളർത്തുപൂച്ചയെ എടുക്കാൻ അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കെണിയിൽ നിന്നും കൊച്ചുമകനെ കെട്ടിയിറക്ക് മുത്തശ്ശി. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നാലാം നിലയിലെ ഒരു ഫ്ലാറ്റിന്റെ ജനൽപ്പടിയിലേക്കാണ് പൂച്ചവീണത്. അതിനെ രക്ഷിക്കാനാണ് പേരക്കുട്ടിയെ പ്രായമായ സ്ത്രീ കയറികെട്ടിയിറക്കിയത്.
പൂച്ചയെ കയ്യിൽ കിട്ടുവോളം കൊച്ചുമകനും ശ്രമം ഉപേക്ഷിച്ചില്ല. ഏഴുവയസ് മാത്രം പ്രായമുള്ള കുട്ടിയേയാണ് സാഹസികമായ രീതിയിൽ കെട്ടിയിറക്കിയത്. അപ്പുറത്തെ ഫ്ലാറ്റിലുള്ള ആരോ ആണ് വിഡിയോ പകർത്തിയത്. കൊച്ചുമകന്റെ ജീവൻ പണയംവെച്ചു വേണോ പൂച്ചയെ രക്ഷപെടുത്താനെന്നാണ് ഈ വിഡിയോ കണ്ടവർ കമന്റ് ചെയ്യുന്നത്.


0 Comments