ലോക ചെസ് ഫെഡറേഷന്‍ മുൻ വൈസ് പ്രസിഡന്റ് പി.ടി.ഉമ്മര്‍കോയ അന്തരിച്ചു.



ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി പി.ടി.ഉമ്മര്‍കോയ അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി കിടപ്പിലായിരുന്ന ഉമ്മര്‍കോയ പന്നിയങ്കരയിലെ വീട്ടില്‍വച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ഇന്ത്യയില്‍ നടന്ന രാജ്യാന്തര ചെസ് മത്സരങ്ങള്‍ക്കും പരിശീലന ക്യാംപുകള്‍ക്കും നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ഉമ്മര്‍കോയ. ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍, കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍, ഫിഡെ യൂത്ത് കമ്മിറ്റിയുടെ എന്നിവയുടെ നേതൃത്വവും വഹിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെതുടര്‍ന്ന് ഔദ്യോഗ്യചുമതലകള്‍ പിന്നീട് ഒഴിഞ്ഞിരുന്നു. ഇന്ന് രാത്രി ഒന്‍പതിന് പന്നിയങ്കരപള്ളിയില്‍ നടക്കുന്ന മയ്യത്ത് നമസ്ക്കാരത്തിന്ശേഷം കണ്ണംപറമ്പില്‍ കബറടക്കും.നാട്ടില്‍ രാജ്യാന്തര നിലവാരമുള്ള ചെസ് അക്കാദമി തുടങ്ങണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ഉമ്മര്‍ കോയ മടങ്ങുന്നതെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.വി.മുഹമ്മദ് ഷമില്‍ പറഞ്ഞു.