കണ്ണൂർ ചാലാട്  മണലിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമിനി വാനിന്  തീ പിടിച്ചു.







മണലിനും ഒറ്റത്തെങ്ങിനും ഇടയിലാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ്  ഫയർ ഫോഴ്‌സ്  എത്തിയാണ് തീ അണച്ചത്. ഗ്യാസ് ചോർച്ചയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമീക നിഗമനം. തീ പിടിച്ചത് ശ്രദ്ധയിൽ പെട്ടയുടൻ  ഡ്രൈവറും സുഹൃത്തും വാഹനം നിർത്തി ഓടി രക്ഷപെടുകയായിരുന്നു . സംഭവത്തിൽ ആർക്കും പരിക്കില്ല