കലോത്സവ നഗരിയിൽ പ്ലാസ്റ്റിക്ക് സംഭരിക്കാൻ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ തന്നെ ഉപയോഗിച്ച് മാതൃകയായിരിക്കുകയാണ് പയ്യന്നൂർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 10
കണ്ണൂർ സർവ്വകലാശാല കലോത്സവ നഗരിയിൽ പ്ലാസ്റ്റിക്ക് സംഭരിക്കാൻ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ തന്നെ ഉപയോഗിച്ച് മാതൃകയായിരിക്കുകയാണ് പയ്യന്നൂർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 10. സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഏഴോം പഞ്ചായത്തിലെ കണ്ണോം പ്രദേശത്തെയും പയ്യന്നൂർ പ്രദേശത്തെയും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിച്ച് പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് വേസ്റ്റ് ബോക്സ് നിർമിച്ച് പ്ലാസ്റ്റിക്കിനെ പുനഃരുപയോഗിച്ചിരിക്കുകയാണ് എൻ.എസ്.എസ് വിദ്യാർത്ഥികൾ. ഇതോടൊപ്പം ഓലയിൽ മടഞ്ഞ ചെറുതും വലുതുമായ കുട്ടകൾ വിവിധ സ്റ്റേജുകളിലും വഴിയോരങ്ങളിലും സ്ഥാപിക്കാനും ക്യാമ്പസ് ശുചീകരിക്കാനും എൻ എസ് എസ് 10, 11 യൂനിറ്റുകളും ഗ്രീൻ പ്രൊട്ടോക്കോൾ കമ്മിറ്റി വളണ്ടിയർമാരും ഒരുങ്ങിക്കഴിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം യുവജന കമ്മീഷൻ ജില്ലാ കോ ഓഡിനേറ്റർ സി.പി ഷിജു നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ ഡിനേറ്റർ ഡോ.കെ.വി സുജിത്ത് അദ്ധ്യക്ഷനായി. കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റംഗവും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എ. നിശാന്ത്, സംഘാടക സമിതി ഭാരവാഹികളായ വി.നാരായണൻ,ടി വിനോദ് കുമാർ, ഇ.വി.സുരേഷ്, എൻ.എസ്.എസ് പ്രോഗ്രാം വളണ്ടിയർമാരായ ടി.ചിത്ര, ഭവ്യ മനോഹർ, ഈശ്വരാനന്ദ് എന്നിവർ സംസാരിച്ചു.


0 Comments