കരിക്കോട്ടക്കരി യു.പി.സ്കൂളിൽ
അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് തല ഗണിതോത്സവം ആരംഭിച്ചു.
കരിക്കോട്ടക്കരി : സർവ്വശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തു തല ഗണിതോത്സവം കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബീന റോജസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ആന്റണി പുന്നൂർ അനുഗ്രഹഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വാഴാബ്ലാക്കൽ, വാർഡ് അംഗങ്ങളായ ജോസഫ് എൻ.പി, ഷീജ മോൾ ചാക്കോ, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, പി.ടി.എ. പ്രസിഡന്റ് തോമസ് എൻ പി എന്നിവർ സംസാരിച്ചു. ബി.ആർ.സി. പ്രതിനിധി സി.വി.കുര്യൻ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറ് കുട്ടികളാണ് ഗണിതോത്‌സവത്തിൽ പങ്കെടുക്കുന്നത്.
അധ്യാപകരായ സി.വി.കുര്യൻ, ജോയ്സ് ജോസഫ്, ജെയ്സി ജോർജ്, ജെസി മാത്യു, ജിമി ജോസഫ്, റോസമ്മ ജോർജ് സി. തേജസ്, എന്നിവരാണ് ഗണിതോത്സവത്തിന് നേതൃത്വം നൽകുന്നത്.


0 Comments