കത്തി മുനയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ടു പേര് അറസ്റ്റില്‍
വെല്ലൂര്‍: തമിഴ്നാട്ടില്‍ 24 വയസുകാരിയെ കത്തി മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഞായറാഴ്ച വൈകുന്നേരം ഏഴോടെ വെല്ലൂരിലെ പാര്‍ക്കിനോട് ചേര്‍ന്നാണ് സംഭവം.
പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും ആക്രമിച്ച മൂന്നംഗ സംഘം ഇവരുടെ കൈയിലുണ്ടായിരുന്ന പണം മോഷ്ടിച്ചു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയെ കത്തി മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ട് വയസ് പ്രായമുള്ള രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.


0 Comments