എത്ര ഫീൽ ചെയ്യുന്നുണ്ടാവും, എത്ര വേദനിക്കുന്നുണ്ടാവും പാവം ബാല, ; അമൃത സുരേഷിന് സോഷ്യൽ മീഡിയയിൽ ലഭിച്ച കമന്റ് വൈറൽ



ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ എന്ന പ്രമുഖ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികയാണ് അമൃത സുരേഷ്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം ബാലയെ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

ബാലയുമായി അകന്ന ശേഷം അമൃതം ഗമയ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്‌ലോഗും അമൃത ചെയ്യുന്നുണ്ട്. മകൾ അവന്തികയും അമൃതയോടൊപ്പമാണുള്ളത്.

തന്റെയും, മകളുടേയും, സംഗീത വിശേഷങ്ങളുമൊക്കെ അമൃത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അമൃത പങ്കുവെച്ച ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് വൈറലാകുന്നത്. 32ാം വിവാഹ വാർഷികം ആഘോഷിക്കുന്ന അച്ഛനും അമ്മയ്ക്കും ആശംസ നേർന്നാണ് അമൃത തങ്ങളുടെ കുടുംബ ചിത്രം പോസ്റ്റ് ചെയ്തത്.

നിമിഷ നേരം കൊണ്ടാണ് അമൃതയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.അമൃതയുടെ അച്ഛനും അമ്മയ്ക്കും ആശംസകൾ നേർന്ന് ആരാധകരും രംഗത്ത് എത്തി. രണ്ട് കല്യാണം കൂടി ഇനിയും നടത്താനുണ്ടെന്നും അച്ഛനും അമ്മയ്ക്കും അത് വലിയ കടമ്ബയാണെന്നും ഒരാൾ കുറിക്കുന്നു.

കൂടാതെ അമൃതയുടെ ഭർത്താവായിരുന്ന ബാലയെക്കുറിച്ചും ആരാധകർ കുറിയ്ക്കുന്നു. പാവം ബാല, എത്ര ഫീൽ ചെയ്യുന്നുണ്ടാവും അതേ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോയിക്കൊണ്ടിരിക്കുന്നത്’ ഇങ്ങനെയാണ് ഒരാൾ ചിത്രത്തിന് താഴെ കുറിച്ചത്.