മയ്യില്‍ റോഡരികില്‍ തള്ളിയ വാഹനങ്ങള്‍ ലേലത്തിന്
മയ്യില്‍: പത്തുവര്‍ഷത്തിലേറെയായി റോഡരികില്‍ തള്ളിയ വാഹനങ്ങള്‍ ലേലംചെയ്യാന്‍ നടപടികളാവുന്നു. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മയ്യില്‍മുതല്‍ ചെക്ക്യാട്ടുകാവ് വരെയുള്ള പ്രധാന റോഡിന്റെ ഇരുഭാഗത്തുമുള്ള വാഹനങ്ങള്‍ നീക്കാനാണ് ഇപ്പോള്‍ ലേലംനടക്കുന്നത്. ജില്ലാ പോലീസ് മേധാവി, കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നാലുമാസംമുമ്ബ് ഇറക്കിയ ഉത്തരവിനെത്തുടര്‍ന്ന് തളിപ്പറമ്ബ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇവിടെയുള്ള അന്‍പതോളം വാഹനങ്ങളുടെ വില കണക്കാക്കി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പരസ്യമായ ലേലനടപടികള്‍ക്കായി ടെന്‍ഡറുകള്‍ ക്ഷണിക്കുകയായിരുന്നു. പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നെത്തിയ സംഘം ലേലത്തില്‍ വാഹനങ്ങള്‍ എടുക്കുന്നതിന് തയ്യാറായതാണറിയുന്നത്. ഇതോടെ വര്‍ഷങ്ങളായി ഇതിലൂടെയുള്ള കാല്‍നടയാത്രക്കാര്‍, റോഡരികിലെ വീട്ടുടമകള്‍ എന്നിവര്‍ അനുഭവിച്ച ദുരിതത്തിന് അറുതിയാകും.
നടപടി പുരോഗമിക്കുന്നു
റോഡരികില്‍ തള്ളിയ വാഹനങ്ങള്‍ ഒരുമാസത്തിനകം നീക്കംചെയ്യാനുള്ള ലേലനടപടികള്‍ പുരോഗമിക്കുകയാണ്. വാഹനങ്ങള്‍ എടുക്കുന്നവര്‍ പൊളിച്ചുനീക്കുമ്ബോള്‍ അതിലുള്ള മണല്‍ കണക്കാക്കി നിര്‍മിതികേന്ദ്രയ്ക്ക് നല്‍കാനാണ് തീരുമാനം.-വി.ആര്‍.വിനീഷ്, എസ്.ഐ. മയ്യില്‍


0 Comments