പൊന്നിന് പൊന്നുംവില: ഇന്ന് വർധിച്ചത് രണ്ട് തവണ
കൊച്ചി: സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്ന് രണ്ട് തവണയാണ് വില വർധിച്ചത്. ഗ്രാമിന് 3,695 രൂപയാണ് ഇപ്പോഴത്തെ വില. പവന് 29,560 രൂപയാണ് വില. ഇന്ന് രാവിലെ ഇത് യഥാക്രമം 3,680ഉം 29,440ഉം ആയിരുന്നു.
വ്യാഴാഴ്ച ഗ്രാമിന് 3,635 രൂപയായിരുന്നു വില. 29,080 രൂപയായിരുന്നു പവൻ വില. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.


0 Comments